Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഗപ്പൂര്‍ കപ്പ് ദക്ഷിണാഫ്രിക്കക്ക്

സിംഗപ്പൂര്‍: പാകിസ്ഥാനെ 93 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക സിംഗപ്പൂര്‍ ചാലഞ്ച് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് ചാമ്പ്യന്മാരായി.

മഴമൂലം 35 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്തു. നിശ്ചിത 35 ഓവറില്‍ അവര്‍ ഏഴു വിക്കറ്റിന് 197 റണ്‍സെ ടുത്തു. മറുപടിയായി പാകിസ്ഥാന്‍ 28.1 ഓവറില്‍ 121 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.

ഓവറില്‍ അഞ്ചു റണ്ണില്‍ കൂടുതല്‍ മാത്രം വേണ്ടിയിരുന്ന പാകിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ വരുത്തിവെച്ച പിഴവില്‍ വീഴുകയായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കക്കും ന്യൂസിലാണ്ടിനും എതിരെ മേധാവിത്തം പുലര്‍ത്തിയ പാക് ബാറ്റ്സ്മാന്മാരെയല്ല ഫൈനലില്‍ കണ്ടത്.

35 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരുള്‍പ്പെടെ മൂന്നു പാക് ബാറ്റ്സ്മാന്മാര്‍ കൂടാരം കയറി. പിന്നീടെത്തിയ സയീദ് അന്‍വറും (24) ഇജാസ് അഹ്മദും (31) ചേര്‍ന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും 74-ല്‍ വെച്ച് നാലാം വിക്കറ്റും വീണു. ഗാരി കേഴ്സ്റ്റന്റെ മികച്ച ഫീല്‍ഡിംഗില്‍ അന്‍വര്‍ പുറത്ത്.

തുടര്‍ന്നെത്തിയ അബ്ദുള്‍ റസാഖും അസ്ഹര്‍ മഹ്മൂദും പൂജ്യന്മാരായി മടങ്ങി. സമാനും (18) വഖാര്‍ യൂനിസും (11) വാലറ്റത്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ചെലുത്തിയ നിരന്തര സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കക്കു വേണ്ടി പൊള്ളോക്ക്, ടെലിമാക്കസ്, ക്ലൂസ്നര്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെയും തുടക്കം മികച്ചതായിരുന്നില്ല. ആന്‍ഡ്രൂ ഹാളും (5) ജാക്വിസ് കാലിസും (1) പെട്ടെന്നു തന്നെ പുറത്തായി. മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ഗാരി കേഴ്സ്റണും (62) നിക്കി ബോയെയും (54) ചേര്‍ന്നെടുത്ത 97 റണ്ണാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ബോയെ 48 പന്തില്‍നിന്നാണ് 54 റണ്‍ അടിച്ചെടുത്തത്. ഇതില്‍ ആറു ഫോറും ഒരു സിക്സും ഉള്‍പ്പെടും.

കേഴ്സ്റണും ബോയെയും പുറത്തായ ശേഷം കള്ളിനനും (31) ഡിപ്പ്നറും (17) ക്ലൂസ്നറും (12) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 197-ലെത്തിച്ചു.

നിക്കി ബോയെയാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നു കളികളില്‍ നിന്നായി 191 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഗാരി കേഴ്സ്റണെ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+