അര്‍ജുന അവാര്‍ഡുകള്‍ സമ്മാനിച്ചു
ദില്ലി : ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡുകള്‍ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ വിതരണം ചെയ്തു.
ബാഡ്മിന്റണ്‍ താരം പി.ഗോപിചന്ദ്, അത്ലറ്റ് സുനിതാറാണി, നീന്തല്‍താരം നിഷാമില്ലറ്റ് എന്നിവര്‍ അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് ഹോക്കി താരം ധന്‍രാജ് പിള്ളക്ക് വേണ്ടി അദ്ദേഹത്തിന്റെ അമ്മ ഏറ്റുവാങ്ങി.
ദ്രോണാചാര്യ അവാര്‍ഡ് നേടിയ ഹവാസിംഗിന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയാണ് പുരസ്കാരം വാങ്ങിയത്. ഈയിടെ അന്തരിച്ച അദ്ദേഹം ഏഷ്യാഡില്‍ രണ്ടു സ്വര്‍ണ്ണം നേടിയിട്ടുണ്ട്.












Click it and Unblock the Notifications