Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിച്ഛായ നന്നാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ബാംഗ്ലൂര്‍: കോഴ വിവാദങ്ങളില്‍ ഉള്‍പ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന് പുതുമുഖം നല്‍കാനുള്ള നടപടികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തുടക്കം കുറിച്ചു. വിവിധ രംഗങ്ങളില്‍ വിദഗ്ധരെ നിയമിക്കാനും അവരുടെ സേവനം ഉപയോഗപ്പെടുത്തി ബോര്‍ഡിന്റെയും ഇന്ത്യന്‍ ക്രിക്കറ്റിന്റെയും പ്രതിഛായ നന്നാക്കാനുമുള്ള പദ്ധതിയാണ് ബി.സി.സി.ഐ ആസൂത്രണം ചെയ്തിരിക്കുന്നത്.

ആറ് വിദഗ്ധരെയാണ് തല്ക്കാലം നിയമിക്കുക. ഇവരെ കണ്ടെത്തുന്ന ചുമതല ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്സസ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ക്രിക്കറ്റ് ബോര്‍ഡ് ഏല്‍പിച്ചു.

ഫലപ്രാപ്തി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ വിദഗ്ധര്‍ ബോര്‍ഡിന്റെ മുംബൈയിലുള്ള ആസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും.

ടീമിന്റെ അന്താരാഷ്ട്ര ടൂര്‍ പരിപാടികളുടെ മേല്‍ നോട്ടം വഹിക്കാനാണ് മൂന്ന് വിദഗ്ധര്‍.ഇവര്‍ തന്നെ ആഭ്യന്തര പരിപാടികളുടെയും അംപയറിംഗ് പ്രവര്‍ത്തനങ്ങളുടേയും ചുമതല വഹിക്കും.

ക്രിക്കറ്റ് സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുകയും അതിനനുസരിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന ചുമതല വഹിക്കാന്‍ ഒരു വിശകലന വിദഗ്ധന്‍, ഒരു മാനേജ്മെന്റ് വിദഗ്ധന്‍, ഒരു മാധ്യമ വിദഗ്ധന്‍ എന്നിവരുടെ സേവനവും ബോര്‍ഡ് തേടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+