Get Updates
Get notified of breaking news, exclusive insights, and must-see stories!

ശക്തിസിംഗും റിലേടീമും മെഡല്‍ പ്രതീക്ഷകള്‍ : ഉഷ

കൊച്ചി : സിഡ്നി ഒളിമ്പിക്്സില്‍ മെഡല്‍ നേടുവാന്‍ ഇന്ത്യന്‍ താരങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടി വരുമെന്ന് പി.ടി. ഉഷ പറഞ്ഞു. ഷോട്ട്പുട്ടില്‍ ശക്തി സിംഗും വനിതകളുടെയും പുരുഷന്‍മാരുടെയും 4ഖ 400 റിലേ ടീമും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ഉഷ വ്യക്തമാക്കി.

കളിക്കാര്‍ ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങള്‍ ഒളിമ്പിക്സിനായുള്ള പരിശീലന വേദിയാക്കണം. അന്തിമ ലക്ഷ്യം ഒളിമ്പിക്സായിരിക്കണമെന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ അത്ലറ്റ് പറഞ്ഞു. ഇപ്പോള്‍ ജക്കാര്‍ത്തയില്‍ നടന്നു വരുന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരത്തില്‍ ശക്തി സിംഗ് സ്വര്‍ണ്ണം നേടിയിരുന്നു.

രാജ്യത്തെ കായികരംഗത്തെ അവസ്ഥയെക്കുറിച്ച് പലതും പറയാനുണ്ടെങ്കിലും ഇന്ത്യക്ക് ഒരു മെഡലെങ്കിലും വേണമെന്ന് ആഗ്രഹമുള്ളതു കൊണ്ട് ഒന്നും തുറന്നടിക്കുന്നില്ലെന്ന് ഉഷ പറഞ്ഞു. ഒളിമ്പിക്സിന് ശേഷം പലതും വെളിപ്പെടുത്തും.- പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന ഉഷ വ്യക്തമാക്കി.

ജൂലൈ 26 നാണ് കായികരംഗത്തുനിന്നും വിരമിക്കുന്നതായി ഉഷ പ്രഖ്യാപിച്ചത്. എനിക്ക് സിഡ്നിയില്‍ പോകാമായിരുന്നു. പക്ഷെ വെറുതെ പങ്കെടുത്തിട്ട് കാര്യമില്ലെന്ന് തോന്നി. തുടര്‍ച്ചയായി നാല് ഒളിമ്പിക്സില്‍ പങ്കെടുത്ത ഉഷ വ്യക്തമാക്കി. കാല്‍മുട്ടിലുണ്ടായ പരിക്കിനെ തുടര്‍ന്നാണ് ഉഷ വിരമിക്കാന്‍ തീരുമാനിച്ചത്.

1984 ലെ ഒളിമ്പിക്സില്‍ തലനാരിഴയുടെ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായത് ഇപ്പോഴും ഉഷക്ക് മറക്കാനാവാത്ത വേദനയാണ്. തുണിക്കച്ചവടക്കാരന്റെ മകളായി ജനിച്ച് കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രം രാജ്യത്തിന്റെ അഭിമാനമായ ഉഷക്ക് നാട്ടുകാരും കായികപ്രേമികളും വാരിക്കോരി നല്‍കിയ സ്നേഹത്തിനും ബഹുമാനത്തിനും അളവറ്റ നന്ദിയുണ്ട്. പല ഇനങളിലും ഉഷയുടെ റെക്കോഡുകള്‍ ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല.

ഇന്നത്തെ ചില കളിക്കാരികളെ പോലെ ഒരു വന്‍ നഗരത്തില്‍ ജനിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ കുറെക്കൂടി ഉയരത്തിലെത്താന്‍ കഴിയുമായിരുന്നു- രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 102 മെഡലുകളും ദേശീയ തലത്തില്‍ 600 ഓളം മെഡലുകളും നേടിയ ഉഷ പറഞ്ഞു. 10 -ാം വയസ്സിലായിരുന്നു ഉഷ ആദ്യ മെഡല്‍ നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+