കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേസ്-ഭൂപതി സഖ്യം പുറത്ത്

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക് : മഹേഷ്ഭൂപതിയും ലിയാണ്ടര്‍പേസും യു.എസ്. ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് മത്സരങ്ങളില്‍ നിന്നു പുറത്തായി. ഒന്നാം റൗണ്ടില്‍ 15-ാം റാങ്കുകാരായ ജെ. ഓന്‍സിന്‍സ്-ഡി. ഓര്‍സാനിക് എന്നിവരോടാണ് ഇവര്‍ തോറ്റത്. സ്കോര്‍ : 6-4, 6-7, 2-6.

കുറെ കാലത്തിനുശേഷം കോര്‍ട്ടില്‍ ഒത്തുചേര്‍ന്ന പേസ്-ഭൂപതി സഖ്യം ആദ്യസെറ്റ് എതിരാളികളുടെ സര്‍വ് ഭേദിച്ച് നേടിയെങ്കിലും ഫോം തുടരാനായില്ല. രണ്ടാംസെറ്റിലെ അഞ്ചാം ഗെയിമില്‍ സര്‍വ് ഭേദിക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും മുതലാക്കാനായില്ല. ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റില്‍ 6-2-ന് പിന്നിലായെങ്കിലും ഇന്ത്യന്‍ സഖ്യം പിടിച്ചു നിന്നു. എന്നാല്‍ 7-5-ന് സെറ്റ് വിട്ടുകൊടുക്കേണ്ടിവന്നു.

മൂന്നാം സെറ്റില്‍ തീരെ ദുര്‍ബലമായ ഇന്ത്യന്‍ നിരയെയാണ് കണ്ടത്. കുറെക്കാലമായി ഒരുമിച്ചു കളിക്കാത്തതിന്റെ ധാരണപ്പിശക് അവരുടെ കളികളില്‍ വ്യക്തമായിരുന്നു.

മിക്സഡ് ഡബിള്‍സ് മത്സരങ്ങളിലും പേസും ഭൂപതിയും പുറത്തായി. അഞ്ചാം സീഡായ ഭൂപതി-ആയി സുഗിയാമ സഖ്യം കരീന ഹബ്സുഡോവ-ഡേവിഡ് റിക്ക്ള്‍ സഖ്യത്തിനോട് ആദ്യറൗണ്ടില്‍ തന്നെ 1-6, 3-6 എന്ന സ്കോറില്‍ തോറ്റാണ് പുറത്തായത്. പേസും ലിസാ റെയ്മണ്ടും തമ്മിലുള്ള സഖ്യവും ആദ്യറൗണ്ടില്‍ പുറത്തായി. ബാര്‍ബറ ഷെറ്റ്-ജോഷുവ ഈഗിള്‍ സഖ്യത്തോട് 6-7, 4-6 എന്ന സ്കോറിനാണ് ഇവര്‍ തോറ്റത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X