കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിംപിക് സ് രണ്ടാം സംഘം യാത്ര തിരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: സിഡ്നി ഒളിംപിക്സിനുള്ള ഇന്ത്യയുടെ രണ്ടാം സംഘം സപ്തംബര്‍ രണ്ട് ശനിയാഴ്ച പുലര്‍ച്ചേ യാത്ര തിരിച്ചു. ബോക്സിംഗ്, നീന്തല്‍, തുഴച്ചില്‍ ,ഷൂട്ടിംഗ് താരങ്ങളും ഒഫീഷ്യലുകളുമാണ് സംഘത്തിലുള്ളത്.

ബോക്സിംഗില്‍ സുരേഷ് സിംഗ്(48 കിലോഗ്രാം), ഏഷ്യാഡ് മെഡല്‍ ജേതാവ് ഡിങ്കോ സിംഗ്(56 കിലോഗ്രാം), ജിതേന്ദര്‍ കുമാര്‍(75 കിലോഗ്രാം), ഗുര്‍ചരണ്‍ സിംഗ്(81 കിലോഗ്രാം)എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

ഷൂട്ടിംഗ് ടീമില്‍ അഭിനവ് ബിന്ദ്ര, അന്‍വര്‍ സുല്‍ത്താന്‍, അഞ്ജലി പഥക് എന്നിവരും തുഴച്ചില്‍ ടീമില്‍ ഇന്ദ്രപാല്‍ സിംഗും കസം ഖാനുമാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.

അര്‍ജുന അവാര്‍ഡ് ജേതാവ് നിഷമില്ലറ്റും ഹക്കിമുദ്ദീനുമാണ് നീന്തല്‍ ടീമില്‍. ദീര്‍ഘ നാള്‍ വിദേശ പരിശീലനത്തിലായിരുന്ന നിഷ കരിയറിലെ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് സിഡ്നിയില്‍ മത്സരിക്കുന്നത്.

ഹോക്കി ടീം ഉള്‍പ്പെടെയുള്ള ആദ്യ ഇന്ത്യന്‍ സംഘം നേരത്തേ സിഡ്നിയിലെത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X