യു.എസ്.ഓപ്പണ്‍ വീനസിന്
ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ വീനസ് വില്യംസിന്. ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ കിരീടവും വീനസിനായിരുന്നു.
അമേരിക്കയുടെ തന്നെ രണ്ടാം സീഡ് ലിന്‍ഡ്സെ ഡെവന്‍പോര്‍ട്ടിനെ 6-4, 7-5 എന്ന സ്കോറിന് തോല്പിച്ചാണ് മൂന്നാം സീഡുകാരിയായ വീനസ് കിരീടം ചൂടിയത്. ഒന്നാം സീഡ് മാര്‍ട്ടീനാ ഹിംഗിസിനെ വീനസ് സെമിയില്‍ തോല്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വീനസിന്റെ സഹോദരി സെറീന വില്യംസായിരുന്നു യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍.
ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം ഫൈനലില്‍ അമേരിക്കയുടെ ഒന്നാം സീഡ് പീറ്റ് സാംപ്രസും റഷ്യക്കാരനായ ആറാം സീഡ് മാരറ്റ് സാഫിനും സപ്തംബര്‍ 10 ഞായറാഴ്ച ഏറ്റുമുട്ടും. തന്റെ പതിനാലാം ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യമിടുന്ന സാംപ്രസ് സെമിയില്‍ യുവതാരം ലെയ്റ്റണ്‍ ഹെവിറ്റിനെ 7-6, 6-4, 7-6 എന്ന സ്കോറിന് തോല്പിച്ചു.
അമേരിക്കയുടെ ടോഡ് മാര്‍ട്ടിനെ 6-3, 7-6, 7-6 എന്ന സ്കോറിന് തോല്പിച്ചാണ് സാഫിന്‍ യു.എസ്.ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യത്തെ റഷ്യക്കാരനായത്.












Click it and Unblock the Notifications