സാംപ്രസിനെ അട്ടിമറിച്ച സാഫിന് യു.എസ്.ഓപ്പണ്‍
ന്യൂയോര്‍ക്ക്: അമേരിക്കയുടെ പീറ്റ് സാംപ്രസിന് തന്റെ പതിനാലാം ഗ്രാന്റ് സ്ലാം കിരീടം എന്ന മോഹം കൈവരിക്കാനായില്ല. ടെന്നിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ഒന്നാം സീഡായ സാംപ്രസിനെ അട്ടിമറിച്ച് ആറാം സീഡ് റഷ്യയുടെ മാരറ്റ് സാഫിന്‍ യു.എസ്.ഓപ്പണ്‍ കിരീടം നേടി.
സാംപ്രസിനെ 6-4,6-3, 6-3 എന്ന സ്കോറിന് തോല്പിച്ച ഇരുപതുകാരനായ സാഫിന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ ജേതാവാണ്.
തുടക്കം മുതല്‍ തന്നെ കളിയുടെ പൂര്‍ണ്ണനിയന്ത്രണം പിടിച്ചെടുത്ത സാഫിന്‍ സാംപ്രസിന് പഴുതുകളൊന്നും അനുവദിച്ചില്ല. 29കാരനായ സാംപ്രസിന്റെ പരിചയസമ്പന്നതയെ സാഫിന്‍ യുവത്വത്തിന്റെ കരുത്തുപയോഗിച്ച് മറികടക്കുകയായിരുന്നു.












Click it and Unblock the Notifications