കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയ്ക്ക്വാദ് പുതിയ കോച്ചായേക്കും

  • By Staff
Google Oneindia Malayalam News

ബറോഡ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തു നിന്നുള്ള കപിലിന്റെ രാജിയെത്തുടര്‍ന്ന് ടീമിന്റെ കോച്ചായി സ്ഥാനമേറ്റെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ കോച്ച് അന്‍ഷുമാന്‍ ഗെയ്ക്്വാദിനോടഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ഗെയ്ക്വാദിന്റെ പ്രതികരണം അറിവായിട്ടില്ല. ബോര്‍ഡ് സെക്രട്ടറി ജയവന്ത് ലെലെ അറിയിച്ചതാണിത്. കപില്‍ ദേവ് ചൊവാഴ്ച ബോര്‍ഡ് പ്രസിഡന്റ് എ. സി.മുത്തയ്യയ്ക്ക് രാജി അയച്ചു കൊടുക്കുകയായിരുന്നുവെന്ന് ലെലെ വെളിപ്പെടുത്തി.

ചൊവാഴ്ച വൈകുന്നേരം വരെയും ഗെയ്ക്ക്വാദുമായി നേരിട്ട് സംസാരിക്കാന്‍ ആയിട്ടില്ല. എന്നാല്‍ സപ്തംബര്‍ 14 വ്യാഴാഴ്ച തന്നെ ചെന്നൈയില്‍ ടീമിനൊപ്പം എത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന നിര്‍ദ്ദേശം അദ്ദേഹത്തിന്റെ ഭാര്യയ്ക്കു നല്‍കിയിട്ടുണ്ട്.

സപ്തംബര്‍ 14 വ്യാഴാഴ്ച ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് ക്യാംപ് ചെന്നൈയില്‍ ആരംഭിക്കാനിരിക്കേയാണ് കപിലിന്റെ രാജി. കോച്ച് സ്ഥാനത്തു തുടരണമെന്ന ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അഭ്യര്‍ത്ഥന സപ്തംബര്‍ 11 തിങ്കളാഴ്ച കപിലിനു കൈമാറിയിരുന്നു. ഇതിന്റെ പിറ്റേന്നു തന്നെ കപില്‍ കോച്ച് സ്ഥാനം വലിച്ചെറിയുകയായിരുന്നു.

ഗെയ്ക്വാദ് ബോര്‍ഡിന്റെ തീരുമാനം സ്വീകരിച്ചാല്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ 15 വരെ നെയ്റോബിയില്‍ നടക്കുന്ന ഐ.സി.സി നോക്കൗട്ട് ടൂര്‍ണമെന്റിന് ഇന്ത്യന്‍ ടീമിനൊപ്പം പുറപ്പെടേണ്ടി വരും.

ടൂര്‍ണമെന്റിനുള്ള 14 അംഗ ടീമിനെ തെരഞ്ഞെടുക്കാന്‍ സപ്തംബര്‍ 20 ന് തെരഞ്ഞെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X