കോഴവിവാദം: സി.ബി.ഐ നിയമോപദേശം തേടുന്നു
ദില്ലി: ക്രിക്കറ്റ് കോഴവിവാദത്തെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ച് സി.ബി.ഐ നിയമോപദേശം തേടുന്നു.
കോഴവിവാദത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനാവുമോ എന്നതിനെ കുറിച്ച് നിയമോപദേശം തേടിവരികയാണെന്ന് സപ്തംബര്‍ 15 വെള്ളിയാഴ്ച സി.ബി.ഐ ഡയറക്ടര്‍ ആര്‍. കെ. രാഘവന്‍ പറഞ്ഞു.
സപ്തംബര്‍ അവസാനത്തില്‍ സി.ബി.ഐസര്‍ക്കാരിന് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കളിയുറപ്പിക്കല്‍ എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളുണ്ടാവുമെന്ന് രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications