കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിമ്പിക്സിനു തുടക്കമായി

  • By Staff
Google Oneindia Malayalam News

സിഡ്നി: വര്‍ണാഭമായ ഉദ്ഘാടനചടങ്ങുകളോടെ സപ്തംബര്‍ 15 വെള്ളിയാഴ്ച 27-ാം ഒളിമ്പിക് ഗെയിംസിനു തുടക്കമായി.

ഒളിമ്പിക് പതാകയേന്തിയ കുതിരക്കാരുമായി ഒരു സംഘം കുതിരകള്‍ മുന്നോട്ടു കുതിച്ചതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ഇംഗ്ലീഷിലും ഫ്രഞ്ചിലും ഒളിമ്പിക്സിലേക്ക് സ്വാഗതം എന്ന വാക്കുകള്‍ സ്റേഡിയമാകെ മുഴങ്ങി

തുടര്‍ന്ന് വര്‍ണങ്ങളുടെ ദൃശ്യപ്പൊലിമയും ശബ്ദഘോഷങ്ങളും കലര്‍ന്ന വിവിധ പരിപാടികള്‍ ഒളിമ്പിക് സ്റേഡിയത്തില്‍ അരങ്ങേറി. ഒരു ലക്ഷത്തിലേറെ ജനങ്ങളാണ് ഉദ്ഘാടന പരിപാടികള്‍ നേരിട്ടു കാണാനെത്തിയത്.

നേരത്തെ വെള്ളിയാഴ്ച രാവിലെ ഗോള്‍ഫിങ് താരം ഗ്രെഗ് നോര്‍മന്‍ ദീപശിഖയുമായി സിഡ്നിയിലെ ഒളിമ്പിക് ഗ്രാമത്തിലെത്തി. ദീപാശിഖാ പ്രയാണത്തിന്റെ നൂറാം ദിവസമാണ് ഗ്രെഗ് നോര്‍മന്‍ ദീപശിഖയുമായി ഒളിമ്പിക് ഗ്രാമത്തില്‍ പ്രവേശിച്ചത്.

ദീപശിഖയെ വരവേല്‍ക്കാനായി പത്തു ലക്ഷത്തോളം ജനങ്ങള്‍ എത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X