Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിഗ്രാഫ് പരീക്ഷണം: പ്രഭാകര്‍ പ്രതികരിച്ചില്ല

ദില്ലി: കപില്‍ദേവിനെതിരായി മനോജ് പ്രഭാകര്‍ ഉന്നയിച്ച ആരോപണങ്ങളുടെ വാസ്തവം തെളിയിക്കാന്‍ പോളിഗ്രാഫ് (നുണ കണ്ടെത്താനുള്ള യന്ത്രം) പരീക്ഷണത്തിന് വിധേയമാവണമെന്ന നിര്‍ദേശത്തോട് പ്രഭാകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.പോളിഗ്രാഫ് പരീക്ഷണത്തിന് വിധേയമാവണമെന്ന് ഈയിടെയാണ് പ്രഭാകറിനോട് സി.ബി.ഐ ആവശ്യപ്പെട്ടത്.

പ്രഭാകറിനെ പോളിഗ്രാഫ് പരീക്ഷണത്തിനു വിധേയമാക്കാന്‍ ഉന്നതതല തീരുമാനം കൈക്കൊള്ളുകായായിരുന്നുവെന്ന് കോഴവിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനും സി.ബി.ഐ ജോയിന്റ് ഡയറക്ടറുമായ ആര്‍. എന്‍. സവാനി പറഞ്ഞു.

1994ല്‍ ശ്രീലങ്കയില്‍ സിംഗര്‍ കപ്പ് ടൂര്‍ണമെന്റ് നടക്കവെ മോശമായി കളിച്ചാല്‍ രണ്ടര കോടി നല്‍കാമെന്ന് കപില്‍ തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നായിരുന്നു പ്രഭാകറിന്റെ ആരോപണം.

പോളിഗ്രാഫ് പരീക്ഷണത്തിന് വിധേയമാകാന്‍ പ്രഭാകറ്ിനെ നിര്‍ബന്ധിക്കില്ലെന്ന് സവാനി വ്യക്തമാക്കി. പരീക്ഷണം നടത്തുന്നുണ്ടെങ്കില്‍ അത് അദ്ദേഹം സ്വമേധയാ മുന്നോട്ടുവന്നാല്‍ മാത്രമായിരിക്കും. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടെന്നതിനാല്‍ പ്രഭാകറിന്റെ തീരുമാനത്തിനായി ഏറെ കാത്തിരിക്കാനാവില്ല. പ്രഭാകര്‍ പരീക്ഷണത്തിന് തയാറാവുകയാണെങ്കില്‍ സത്യമെന്തെന്ന് കണ്ടെത്താന്‍ അത് സഹായിച്ചേക്കും.

നാല് മാസമായി നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഇടക്കാല റിപ്പോര്‍ട്ട് തയാറാക്കി വരികയാണെന്ന് സവാനി വെളിപ്പെടുത്തി. സപ്തംബര്‍ അവസാനം റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.

പ്രഭാകറിന്റെ ആരോപണത്തിന് മതിയായ തെളിവുകളുടെ പിന്‍ബലമില്ലാത്തതുകൊണ്ടാണ് പോളിഗ്രാഫ് പരീക്ഷണത്തിന് തീരുമാനിച്ചതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പോളിഗ്രാഫ് പരീക്ഷണം വ്യക്തമായ ചിത്രത്തിലേക്ക് വഴിതെളിക്കും.

കോഴവിവാദവവുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ ആദായനികുതി വകുപ്പ് സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സി.ബി.ഐയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളെ കുറിച്ചും പരാമര്‍ശമുണ്ടാവുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+