ഒളിംപ്ക്സ് : യു.എസ് മുന്നില്‍
സിഡ്നി: ഒളിംപ്ക്സ് മത്സരങ്ങളുടെ രണ്ടാം ദിനമായ സപ്തംബര്‍ 17 ഞായറാഴ്ച 11 മെഡലുകള്‍ നേടി യു.എസ് മെഡല്‍വേട്ടയില്‍ മുന്നിട്ടു നില്‍ക്കുന്നു. നാല് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും അമേരിക്കന്‍ താരങ്ങള്‍ ഇതുവരെ നേടി.
ഒമ്പതു മെഡലുകളോടെ ആതിഥേയരായ ആസ്ത്രേലിയയാണ് രണ്ടാംസ്ഥാനത്ത്. മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ആസ്ത്രേലിയയുടെ സമ്പാദ്യം.
മൂന്ന് സ്വര്‍ണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകള്‍ നേടിയ ഫ്രാന്‍സാണ് മൂന്നാം സ്ഥാനത്ത്.
രണ്ടു സ്വര്‍ണ്ണവും രണ്ട് വെള്ളിയും നേടി ജപ്പാന്‍ നാലാമതും രണ്ട് സ്വര്‍ണ്ണം കരസ്ഥമാക്കിയ ടര്‍ക്കി അഞ്ചാമതും നില്‍ക്കുന്നു.
ഇന്ത്യയ്ക്ക് ഇതു വരെ ഒരിനത്തിലും മെഡല്‍ നേടാനായിട്ടില്ല.












Click it and Unblock the Notifications