കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിംപിക്സ് : യു എസ് മുന്നേറ്റം തുടരുന്നു

  • By Staff
Google Oneindia Malayalam News

സിഡ്നി: ഒളിംപിക്സ് മത്സരങ്ങളുടെ മൂന്നാം ദിവസമായ സപ്തംബര്‍ 18 തിങ്കളാഴ്ചയും മെഡല്‍ നേട്ടത്തില്‍ യു.എസ്. മുന്നേറ്റം തുടരുന്നു.

42 ഇനങ്ങളുടെ ഫല പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ആറു സ്വര്‍ണ്ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 13 മെഡലുകള്‍ യുഎസ് നേടി.

ആതിഥേയരായ ആസ്ത്രേലിയയെ പിന്തള്ളി ഫ്രാന്‍സ് രണ്ടാം സ്ഥാനത്തെത്തി. നാല് സ്വര്‍ണ്ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളാണ് ഫ്രാന്‍സ് നേടിയത്.ഏഷ്യന്‍ കായിക ശക്തിയായ ചൈനയാണ് മൂന്നാമത്.നാല് സ്വര്‍ണ്ണം, ഒരു വെള്ളി , അഞ്ച് വെങ്കലം ഉള്‍പ്പെടെ 10 മെഡലുകള്‍ ആണ് ചൈനയുടെ സമ്പാദ്യം .

ആതിഥേയരായ ആസ്ത്രേലിയ നാലാംസ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. മൂന്ന് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 13 മെഡലുകള്‍ അവര്‍ നേടി.

മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ ഏഴ് പോയിന്റ് നേടിയ ഇറ്റലി അഞ്ചാം സ്ഥാനത്തെത്തി.

ചില ഇനങ്ങളില്‍ മെഡല്‍ പ്രതീക്ഷകള്‍ ബാക്കിയാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെയും മെഡല്‍പ്പട്ടികയില്‍ സ്ഥാനം നേടിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X