കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിംപിക്സ്: ഹോക്കിയില്‍ ഇന്ത്യ തോറ്റു

  • By Staff
Google Oneindia Malayalam News

സിഡ്നി: ഒളിംപിക് ഹോക്കിമത്സരത്തില്‍ ഇന്ത്യക്ക് പരാജയം. തങ്ങളുടെ മൂന്നാമത്തെ മത്സരത്തില്‍ ദക്ഷിണകൊറിയയോട് എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

ആദ്യമത്സരത്തില്‍ അര്‍ജന്റീനയെ തോല്പിക്കുകയും രണ്ടാം മത്സരത്തില്‍ ആസ്ത്രേലിയയോട് സമനില വഴങ്ങുകയും ചെയ്ത ഇന്ത്യക്ക് ഇപ്പോള്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണുള്ളത്.

ഇരുപകുതികളിലുമായാണ് കൊറിയ ഇന്ത്യക്കെതിരെ ഗോളുകള്‍ നേടിയത്. ആദ്യപകുതിയുടെ 28-ാം മിനിറ്റില്‍ ഇന്ത്യന്‍ വല ചലിച്ചു. വലതു ഭാഗത്തു നിന്നു ലഭിച്ച പാസ്സ് ഒരു റിവേഴ്സ് ഫ്ലിക്കിലൂടെ സോംഗ് ടീ ഗോളാക്കി മാറ്റി (1-0). ആദ്യപകുതിയിലുടനീളം കളി മിഡ്ഫീല്‍ഡ് കേന്ദ്രീകരിച്ചായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ഉദ്ദേശിച്ചിറങ്ങിയ ഇന്ത്യ ചില സുന്ദരന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 42-ാം മിനിറ്റില്‍ കൊറിയ ലീഡുയര്‍ത്തി. മൈതാനത്തിന്റെ മധ്യഭാഗത്തു നിന്ന് പന്തുമായി മുന്നേറിയ കൊറിയന്‍ ക്യാപ്റ്റന്‍ കോവന്‍വൂക്കാണ് രണ്ടാം ഗോള്‍ നേടിയത് (2-0).

സപ്തംബര്‍ 23-ന് ശനിയാഴ്ച സ്പെയിനിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X