ഐ സി സി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ചെന്നൈ: ഒക്ടോബര്‍ മൂന്ന് മുതല്‍ 15 വരെ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ നടക്കുന്ന ഐ സി സി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള14 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
മൂന്ന് പുതു മുഖങ്ങള്‍ ടീമില്‍ സ്ഥാനം നേടി . ബറോഡയില്‍ നിന്നുള്ള ഇടം കൈയ്യന്‍ സീമര്‍ സഹീര്‍ ഖാന്, പഞ്ചാബി ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്, ദില്ലിയുടെ വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയ എന്നിവരാണ് പുതുമുഖങ്ങള്‍. മുംബൈ ബാറ്റ്സ്മാന് വിനോദ് കാംബ്ലിക്ക് സെലക്ഷന് കമ്മിറ്റി ഒരു അവസരം കൂടി നല്കി.
സപ്തംബര്‍ 21 വ്യാഴാഴ്ച സെലക്ഷന് കമ്മിറ്റി ചെയര്മാന് ചന്ദു ബോര്ഡെയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ടീം അംഗങ്ങള്‍ : സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), സച്ചിന് ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, ഹേമാംഗ് ബദാനി, യുവരാജ് സിംഗ്, അനില്‍ കുംബ്ലേ, സുനില്‍ ജോഷി, സഹീര്‍ ഖാന്, എസ്. ശ്രീറാം, റോബിന് സിംഹ് , അജിത് അഗാര്‍ക്കര്‍, വെങ്കിടേഷ് പ്രസാദ്, വിജയ് ദാഹിയ ( വിക്കറ്റ് കീപ്പര്‍)
തികച്ചും സംതുലിതമായ ടീമാണിതെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് അവകാശപ്പെട്ടു.