Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിംപിക്സില്‍ ആനന്ദ് കളിക്കും

സിഡ്നി: ഇന്ത്യയുടെ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ഒളിംപിക്സില്‍ ആനന്ദ് കളിക്കും. ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ചെസ് കളി അരങ്ങേറുന്നത്. സപ്തംബര്‍ 24 ഞായറാഴ്ചയാണ് ചരിത്രം തിരുത്തുന്ന ഈ മത്സരം.

ഇതൊരു പ്രദര്‍ശനമത്സരമാണ്. ലോക മൂന്നാം നമ്പര്‍ താരമായ ആനന്ദിനെ നേരിടുന്നത് സ്പാനിഷ് താരവും ലോക ഏഴാം നമ്പറുമായ അലക്സി ഷിറോവ് ആണ്. ഒളിംപിക് ഗ്രാമമാണ് മത്സരവേദി. ഒളിംപിക് ഗ്രാമത്തിലെ അത്ലറ്റുകള്‍ക്കായുള്ള ചെസ് പ്രദര്‍ശനമെന്നാണ് മത്സരത്തിന് ലോകചെസ് സംഘടനയായ ഫിഡെ മത്സരത്തിനു പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ മാത്രമാണ് ചെസ് ഒരു കായികയിനമായി ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി അംഗീകരിച്ചത്. ഇതേത്തുടര്‍ന്നാണ് പ്രദര്‍ശനമത്സരമെന്ന നിലയില്‍ ചെസ് ഒളിംപിക്സില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിന് തുടക്കം കുറിക്കാന്‍ അവസരം കൈവന്നത് ഒരു ഇന്ത്യാക്കാരനും.

ഫിഡെ യുടെ വെബ്സൈറ്റായ http:/www.fide.comമത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്. സപ്തംബര്‍ 24 ഞായറാഴ്ച സിഡ്നി സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ മത്സരം കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+