ക്രോണ്യെയുടെ വിവരങ്ങള്‍ ദില്ലി പൊലീസിന് നല്കും
ദില്ലി : കോഴവിവാദത്തിലൂടെ പുറത്തായ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സെ ക്രോണ്യെയുടെ ബാങ്ക് നിക്ഷേപങ്ങളെപ്പറ്റിയും ക്രോണ്യെ നടത്തിയ ഫോണ്‍ കാളുകളുടെ വിവരവും ദില്ലി പൊലീസിന് കൈമാറാമെന്ന് ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ സമ്മതിച്ചു.
സപ്തംബര്‍ 21 വ്യാഴാഴ്ച ദില്ലി പൊലീസ് കമ്മീഷണര്‍ അജയ് രാജ് ശര്‍മ്മയുമായി ചര്‍ച്ച നടത്തിയ ശേഷം കോഴവിവാദം അന്വേഷിക്കുന്ന കിംഗ് കമ്മീഷന്‍ അംഗം ഷമില ബത്തോഹിയാണ് ഈ ഉറപ്പ് നല്‍കിയത്. ഇത് വിവാദം അന്വേഷിക്കുന്ന ദില്ലി പൊലീസിന് ഏറെ സഹായകമാകും.
ക്രോണ്യെയും ഇന്ത്യന്‍ വാതുവെപ്പുകാരന്‍ സഞ്ജയ് ചൗളയുമായി നടത്തിയ സംഭാഷണത്തിന്റെ ടേപ്പും ദില്ലി പൊലീസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇത് കൈമാറുന്നത് സംബന്ധിച്ച നിയമവശങ്ങള്‍ ഇരു സംഘങ്ങളും ചര്‍ച്ച ചെയ്യും.അന്വേഷണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ സംഘം ദില്ലി പൊലീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications