Get Updates
Get notified of breaking news, exclusive insights, and must-see stories!

പെയ്സ് -ഭൂപതി പുറത്ത്

സിഡ്നി : ഇന്ത്യന്‍ ടെന്നീസ് ജോഡി ലിയാന്‍ഡര്‍ പെയ്സ് - മഹേഷ് ഭൂപതി സഖ്യം ഒളിംപിക്സില്‍ നിന്നു പുറത്തായി.

സപ്തംബര്‍ 22 വെള്ളിയാഴ്ച രണ്ടാം റൗണ്ട് മത്സരത്തില്‍ പരമ്പരാഗത എതിരാളികളായ ആസ്ത്രേലിയയുടെ ടോഡ് വുഡ്ബ്രിഡ്ജ് - മാര്‍ക് വുഡ്ഫോര്‍ഡ് സഖ്യമാണ് 6-3, 7-6(7-2) എന്ന ക്രമത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ തകര്‍ത്തത്. ഇതോടെ ടെന്നീസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിച്ചു.

നേരത്തേ ഇന്ത്യന്‍ വനിതാ ടെന്നീസ് ടീം ഒന്നാം റൗണ്ടില്‍ പുറത്തായി. നിരുപമാ വൈദ്യനാഥന്‍- മനിഷാമല്‍ഹോത്രാ സഖ്യം ആസ്ത്രേലിയയുടെ ജലേന ഡോഡിക്- സ്റ്റബ്സ് സഖ്യത്തോടാണ് 6-0, 6-0 എന്ന ക്രമത്തില്‍ തോറ്റു പുറത്തായത്.

1996 അറ്റ്ലാന്റാ ഒളിംപിക്സില്‍ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയ പെയ്സ് ഇത്തവണ സിംഗിള്‍സില്‍ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+