ഒളിമ്പിക്സ് ചെസ്: ആനന്ദിന് സമനില
സിഡ്നി: സിഡ്നി ഒളിമ്പിക്സില്‍ നടന്ന ചെസ് പ്രദര്‍ശനമത്സരത്തില്‍ ഇന്ത്യയുടെ ഗ്രാന്റ് മാസ്റര്‍ വിശ്വനാഥന്‍ ആനന്ദിന് സമനില. സ്പെയിനിന്റെ അലക്സി ഷിറോവുമായിട്ടായിരുന്നു സപ്തംബര്‍ 24ഞായറാഴ്ചയും 25തിങ്കളാഴ്ചയും മത്സരം നടന്നത് .
രണ്ട് ഗെയിമുകളുള്ള മത്സരത്തില്‍ ഇരുവരും ഓരോ ഗെയിം ജയിച്ചു.
ലോക ചെസ് സമിതിയായ ഫിഡെയുടെ ക്ഷണപ്രകാരമാണ് ആനന്ദ് പ്രദര്‍ശന മത്സരത്തിനെത്തിയത്. ഒളിമ്പിക്സില്‍ ചെസ്സും ഉള്‍പ്പെടുത്തുന്നതിനായി ചെസ്സിനെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിഡെ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചത്. അന്തര്‍ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ പ്രത്യേക അനുവാദത്തോടെയായിരുന്നു ഫിഡെ മത്സരം നടത്തിയത്.
ഒളിമ്പിക്സില്‍ ചെസ് ഉള്‍പ്പെടുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ആനന്ദ് പറഞ്ഞു.












Click it and Unblock the Notifications