കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്ത്രേലിയക്ക് ജയം; സെമിയിലെത്താന്‍ ഇന്ത്യക്ക് ജയിക്കണം

  • By Staff
Google Oneindia Malayalam News

സിഡ്നി: ഒളിംപിക് ഹോക്കിയില്‍ തങ്ങളുടെ അവസാനമത്സരത്തില്‍ ദക്ഷിണകൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്പിച്ച് ആസ്ത്രേലിയ സെമിഫൈനലില്‍ കടന്നു.

ഇതേ ഗ്രൂപ്പിലെ രണ്ടാമത്തെ സെമിഫൈനല്‍ ടീമിനെ നിശ്ചയിക്കുന്ന ഇന്ത്യയും പോളണ്ടും തമ്മിലുള്ള മത്സരമായിരിക്കും. ആസ്ത്രേലിയയോട് തോറ്റതോടെ ദക്ഷിണ കൊറിയയ്ക്ക് മുഴുവന്‍ കളികളില്‍ നിന്നായി എട്ടു പോയിന്റാണുള്ളത്. ഒരു കളി ബാക്കി നില്‍ക്കെ ഇന്ത്യക്ക് ഏഴു പോയിന്റും.

സപ്തംബര്‍ 26-ന് ചൊവാഴ്ച ഉച്ചക്കുശേഷം പോളണ്ടുമായി നടക്കുന്ന മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ ഇന്ത്യയായിരിക്കും സെമിഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം. മറിച്ച് തോല്‍ക്കുകയോ മത്സരം സമനിലയാവുകയോ ചെയ്താല്‍ ദക്ഷിണകൊറിയ സെമിയിലെത്തും. മത്സരം സമനിലയിലായാല്‍ ഇന്ത്യക്കും കൊറിയയ്ക്കും എട്ടു പോയിന്റ് വീതമാകും. എന്നാല്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ തോല്പിച്ചതിന്റെ ആനുകൂല്യം കൊറിയയ്ക്കുണ്ട്.

ആസ്ത്രേലിയയ്ക്കെതിരായ മത്സരത്തില്‍ ലീഡ് നേടിയതിനു ശേഷമാണ് കൊറിയ തോല്‍വി ഏറ്റു വാങ്ങിയത്. എട്ടാം മിനിറ്റില്‍ സ്യൂങ്-തായി സോങ് നേടിയ ഗോളിലൂടെയാണ് കൊറിയ മുന്നിലെത്തിയത്. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങളുള്ളപ്പോള്‍ ക്രെയ്ഗും 62-ാം മിനിറ്റില്‍ ജയ് സ്റാക്കിയും നേടിയ ഗോളുകളിലൂടെ ആസ്ത്രേലിയ കൊറിയയെ കീഴടക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X