ഗുര്‍ചരണും പുറത്ത്
സിഡ്നി: പുരുഷന്മാരുടെ 81 കിലോഗ്രാം വിഭാഗം ബോക്സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുര്‍ചരണ്‍ സിംഗും പുറത്തായതോടെ ഒരു മെഡല്‍ കൂടി നേടുകയെന്ന ഇന്ത്യയുടെ മോഹം ഏതാണ്ട് അവസാനിച്ചു.
സപ്തംബര്‍ 27-ന് ബുധനാഴ്ച നടന്ന മത്സരത്തിലെ നാലു റൗണ്ടുകളും അവസാനിക്കുമ്പോള്‍ ഗുര്‍ചരണും ഉക്രൈയിനിന്റെ ആന്‍ഡ്രി ഫെഡ്ചൗക്കും 12-12 എന്ന പോയിന്റ് നേടി സമനിലയിലായിരുന്നു. പിന്നീട് ആകെ പഞ്ചുകുളുടെ എണ്ണം നോക്കി ജഡ്ജിമാര്‍ വിജയിയെ കണ്ടെത്തിയപ്പോള്‍ ഗുര്‍ചരണ്‍ 60-42-ന് പിന്നിലായി.
അവസാനറൗണ്ട് തുടങ്ങുമ്പോള്‍ ഗുര്‍ചരണ് 11-10ന്റെ ലീഡുണ്ടായിരുന്നു. റൗണ്ട് അവസാനിക്കാന്‍ 10 സെക്കന്റുകള്‍ അവശേഷിക്കുമ്പോഴും ഗുര്‍ചരണ്‍ 12-11-ന് മുന്നിലായിരുന്നു. എന്നാല്‍ അവസാനനിമിഷത്തില്‍ ഗുര്‍ചരണിന്റെ വലതുതാടിക്ക് ഒരു പഞ്ച് ചെയ്ത ഫെഡ്ചൗക്ക് ഒരു പോയിന്റ് കൂടി നേടിഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ അവസാനിപ്പിച്ചു.












Click it and Unblock the Notifications