ക്രിക്കറ്റ്:ഇന്ത്യ കെനിയയെ തോല്പിച്ചു
നൈറോബി: ഐസിസി നോക്കൗണ്ട് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് വിജയം. കെനിയയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തോല്പിച്ചത്. ഒക്ടോബര്‍ ഏഴ് ശനിയാഴ്ച ആസ്ത്രേലയിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കെനിയക്കെതിരെ ആധികാരികമായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടി കെനിയയെ ബാറ്റിംഗിനയച്ച ഇന്ത്യ എതിരാളികളെ നിശ്ചിത 50 ഓവറില്‍ 208 റണ്ണില്‍ ഒതുക്കി. തുടര്‍ന്ന് 42.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെയും വിക്കറ്റാണ് നഷ്ടമായത്.
68 റണ്‍സോടെ വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും 39 റണ്‍സോടെ വിനോദ് കാംബ്ലിയും പുറത്താകാതെ നിന്നു. ഗാംഗുലി 66-ഉം ടെണ്ടുല്‍ക്കര്‍ 25-ഉം റണ്‍സാണെടുത്തത്. ഇന്ത്യന്‍ ടീമിലേക്ക് പത്താം തവണ തിരിച്ചെത്തുന്ന കാംബ്ലിക്ക് കെനിയക്കെതിരായ മത്സരം മികച്ച തുടക്കമായി.
നേരത്തെ കെനിയക്കെതിര പന്തെറിഞ്ഞ പുതുമുഖം സഹീര്‍ ഖാനും അരങ്ങേറ്റം ഗംഭീരമാക്കി. അജിത് അഗാര്‍ക്കറിനോടൊപ്പം ബൗളിംഗ് തുടങ്ങാന്‍ അവസരം ലഭിച്ച സഹീര്‍ 10 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അനില്‍ കുംബ്ലെ 22 റണ്‍സിനും അജിത് അഗാര്‍ക്കര്‍ 40 റണ്‍സിനും വെങ്കിടേശ് പ്രസാദ് 47 റണസിനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അനില്‍ കുംബ്ലെയാണ് മാന്‍ ഓഫ് ദി മാച്ച്.












Click it and Unblock the Notifications