നൈറോബി ടീം തന്നെ ഷാര്‍ജയിലും
മുംബൈ: നൈറോബിയില്‍ ഐ സി സി ട്രോഫിക്കായി കളിക്കുന്ന ഇന്ത്യന്‍ ടീം തന്നെ ഒക്ടോബര്‍ 20 മുതല്‍ നടക്കുന്ന ഷാര്‍ജ ടൂര്‍ണമെന്റിലും ഇന്ത്യയെ പ്രതിനിധീകരിക്കും.
ഇതേ ടീമിനെ തന്നെ ഷാര്‍ജിലേയ്ക്കയ്ക്കാന്‍ ദേശീയ സെലക്ടര്‍മാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇപ്പോഴത്തെ ടീം മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നും അതിനാല്‍ ടീമില്‍ അഴിച്ചുപണി നടത്തേണ്ടതില്ലെന്നുമായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം.
ഒരു ഓഫ്സ്പിന്നറെ കൂടി ടീമില്‍ എടുക്കണമെന്ന ടീം മാനേജ്മെന്റിന്റെ അഭ്യര്‍ത്ഥന സെലക്ടര്‍മാര്‍ തള്ളിക്കളഞ്ഞു.
ശ്രീലങ്കയും സിംബാബ്വേയുമാണ് ഷാര്‍ജ ടൂര്‍ണമെന്റില്‍ കളിക്കുന്ന മറ്റ് ടീമുകള്‍. ഈ ടീമുകള്‍ക്കെതിരേ ഒരു നല്ല ഓഫ്സ്പിന്നര്‍ ഉണ്ടാവുന്നത് ഇന്ത്യയ്ക്കു ഗുണം ചെയ്യുമെന്ന അഭിപ്രായത്തിലായിരുന്നു ടീം മാനേജ്മെന്റ്. ഓഫ്സ്പിന്നര്‍ വിജയ് ഭരദ്വാജിനെ ഈ സ്ഥാനത്തേയ്ക്ക് ടീം മാനേജ്മെന്റ് നിര്‍ദ്ദേശിച്ചിരുന്നു.
ഒക്ടോബര്‍ 20 ന് ശ്രീലങ്കയ്ക്കെതിരേയാണ് ഷാര്‍ജയില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
ഫിക്സ ്ചര്‍
ഒക്ടോബര്‍ 20 : ഇന്ത്യ - ശ്രീലങ്ക
ഒക്ടോബര്‍ 21 : ശ്രീലങ്ക - സിംബാംബ്വെ
ഒക്ടോബര്‍ 22 : ഇന്ത്യ - സിംബാബ്വെ
ഒക്ടോബര്‍ 25 : ശ്രീലങ്ക- സിംബാബ്വെ
ഒക്ടോബര്‍ 26: ഇന്ത്യ - സിംബാംബ്വെ
ഒക്ടോബര്‍ 27: ഇന്ത്യ - ശ്രീലങ്ക
ഒക്ടോബര്‍ 29 : ഫൈനല്‍
ഇന്ത്യന്‍ ടീം: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, യുവരാജ് സിംഹ് , റോബിന്‍ സിംഹ്, വിജയ് ദാഹിയ ( വിക്കറ്റ് കീപ്പര്‍), അജിത് അഗാര്‍കര്‍, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, വെങ്കടേഷ് പ്രസാദ്, സുനില്‍ ജോഷി, ഹേമാങ് ബദാനി












Click it and Unblock the Notifications