Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രോണ്യേയ്ക്ക് ആജീവനാന്ത വിലക്ക്

ജോഹന്നാസ്ബര്‍ഗ്: കോഴ വാങ്ങിയിട്ടുണ്ടെന്നു തുറന്നു സമ്മതിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേയ്ക്ക് ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്ക്. യുണൈറ്റഡ് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് സൗത്ത് ആഫ്രിക്കയാണ് ഒക്ടോബര്‍ 11 ബുധനാഴ്ച ക്രോണ്യേയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് തീരുമാനം കൈക്കൊണ്ടത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ക്രോണ്യേയെ വിലക്കിയതായി ബോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു. ബോര്‍ഡിന്റെ ജനറണ്‍ കൗണ്‍സിലാണ് ഈ തീരുമാനം എടുത്തത്.

കോഴ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന കിംഗ് കമ്മീഷനു മുമ്പില്‍ താന്‍ 1996 നും 2000 നും ഇടയില്‍ അഞ്ചു തവണ പന്തയക്കാരില്‍ നിന്നും കോഴ വാങ്ങിയിരുന്നുവെന്ന് ഇക്കഴിഞ്ഞ ജൂണില്‍ ക്രോണ്യേ സമ്മതിച്ചിരുന്നു. കളികളില്‍ മോശം പ്രകടനം നടത്താന്‍ സഹകളിക്കാര്‍ക്ക് താന്‍ കോഴ വാഗ്ദാനം ചെയ്തതായും ക്രോണ്യേ സമ്മതിച്ചിരുന്നു.

വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനത്തിനെതിരേ ക്രോണ്യയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കാന്‍ ഏഴു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+