Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

നൈറോബി: ഐസിസി നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്‍്ിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ജയിക്കാന്‍ ദക്ഷിണാഫ്രിക്കക്ക് 296 റണ്‍സ് വേണം.

ഒക്ടോബര്‍ 13ന് വെള്ളിയാഴ്ച രാവിലെ ടോസ് നേടിയ ഇന്ത്യ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാഗുലി നേടിയ 141 റണ്‍സിന്റെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ഇന്ത്യ 6 വിക്കറ്റിന് 295 റണ്ണെടുത്തു. 12 ഫോറുകളും ആറ് സിക്സറുകളും ഉള്‍പ്പെട്ടതാണ് ഗാംഗുലിയുടെ ഇന്നിംഗ്സ്.

രാഹുല്‍ ദ്രാവിഡ് 58 റണ്‍സും യുവ്രാജ് സിംഹ് 41 റണ്‍സും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 39 റണ്‍സും എടുത്തു. അവസാന രണ്ടു ഓവറുകളിലൊഴികെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ആഞ്ഞടിക്കുകയായിരുന്നു. ജാക്വിസ് കാലിസ് ബൗള്‍ ചെയ്ത 47-ാം ഓവറില്‍ ഗാംഗുലി രണ്ടു സിക്സറുകള്‍ പൊക്കി. അടുത്ത ഓവര്‍ ബൗള്‍ ചെയ്ത അലന്‍ ഡൊണാള്‍ഡിന് യുവ്രാജ് സിംഹിന്റെ വകയായിരുന്നു ശിക്ഷ. അടുത്തടുത്ത പന്തുകളില്‍ മൂന്നു ഫോറുകള്‍.

എന്നാല്‍ 49-ാം ഓവറിലെ അവസാനപന്തില്‍ കാലിസ് യുവ്രാജിനെ ജോണ്ടി റോഡ്സിന്റെ കൈകളിലെത്തിച്ചതോടെ 300 റണ്‍സ് എന്ന ഇന്ത്യയുടെ ലക്ഷ്യം സാധ്യമായില്ല. അവസാന ഓവര്‍ എറിഞ്ഞ അലന്‍ ഡൊണാള്‍ഡ് വെറും രണ്ടു റണ്‍ മാത്രം വിട്ടുകൊടുത്തുകൊണ്ട് രണ്ടു വിക്കറ്റു വീഴ്ത്തി. റോബിന്‍സിംഹ് റണ്ണൗട്ടാകുന്നതില്‍ ഡൊണാള്‍ഡ് മുഖ്യപങ്കു വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+