Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന് ലോക റിക്കാര്‍ഡ്

നൈറോബി: അന്താരാഷ്ട്ര ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്സ്മാന്‍ എന്ന റിക്കാര്‍ഡ് ഇനി ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറിന് സ്വന്തം. നൈറോബിയില്‍ നടക്കുന്ന ഐസിസി അന്താരാഷ്ട്ര നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ന്യൂസിലാണ്ടിനെതിരെ 15 റണ്ണെടുത്തതോടെയാണ് സച്ചിന് ഈ റിക്കാര്‍ഡ് സ്വന്തമായത്.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ 9378 റണ്‍സ് മറികടന്നാണ് സച്ചിന്‍ ഈ ബഹുമതി കരസ്ഥമാക്കിയത്. 253-ാമത്തെ മത്സത്തിലാണ് സച്ചിന്‍ ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. ന്യൂസിലാണ്ടിനെതിരെ 83 പന്തുകളില്‍ നിന്നും സച്ചിന്‍ 69 റണ്ണെടുത്തു.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ കളിക്കാരന്‍ എന്ന റിക്കാര്‍ഡ് സച്ചിന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ 25-ഉം ടെസ്റില്‍ 22-ഉം സെഞ്ച്വറികളാണ് ഈ 27കാരന്‍ ഇതിനകം കരസ്ഥമാക്കിയിരിക്കുന്നത്. ഇതു കൂടാതെ ഏകദിനത്തില്‍ 47 അര്‍ദ്ധ സെഞ്ച്വറികളും സച്ചിന്‍ നേടിയിട്ടുണ്ട്.

1999ല്‍ ന്യൂസിലാണ്ടിനെതിരെ പുറത്താകാതെ എടുത്ത 186 റണ്ണാണ് സച്ചിന്റെ ഏകദിനത്തിലെ മികച്ച സ്കോര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+