കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെയ്സ് - ഭൂപതി ജപ്പാന്‍ ഓപ്പണ്‍ ചാംപ്യന്മാര്‍

  • By Staff
Google Oneindia Malayalam News

ടോക്യോ: ലിയന്‍ഡര്‍പെയ്സ്- മഹേഷ് ഭൂപതി സഖ്യത്തിന് ജപ്പാന്‍ ഓപ്പണ്‍ ടെന്നീസ് ഡബിള്‍സ് കിരീടം. ഒക്ടോബര്‍ 15 ഞായറാഴ്ച നടന്ന ഫൈനലില്‍ മൈക്കേല്‍ ഹില്‍- ജെഫ് ടരാന്‍ഗോ സഖ്യത്തെ 6-4, 6-7,6-3 ക്രമത്തില്‍ പരാജയപ്പെടുത്തിയാണ് പെയ്സ്- ഭൂപതി സഖ്യം ചാംപ്യന്മാരായത്. ഇത് ഇന്ത്യന്‍ ജോഡിയുടെ 16-ാം കിരീടജയമാണ്.

ഈ വര്‍ഷം പെയ്സ് -ഭൂപതി ടീം നേടുന്ന ആദ്യ ചാംപ്യന്‍ഷിപ്പാണിത്. കഴിഞ്ഞ വര്‍ഷം ഡബിള്‍സില്‍ ഒന്നാം സീഡുകാരായിരുന്ന പെയ്സും ഭൂപതിയും ചില അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം വഴിപിരിയുകയായിരുന്നു. പിന്നീട് ഒളിംപിക്സില്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കാനായിരുന്നു ഇവര്‍ ഒന്നിച്ചത്. ഈ വിജയത്തോടെ പെയ്സ്-ഭൂപതി ടീം ആദ്യ അമ്പത് ടീമുകളിലൊന്നായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X