കൊച്ചിയില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍
കൊച്ചി: നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള അഞ്ചുമാസങ്ങള്‍ക്കുള്ളില്‍ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളുള്‍പ്പെടെ എട്ട് ക്രിക്കറ്റ് മത്സരങ്ങള്‍ കൊച്ചിയില്‍ അരങ്ങേറുമെന്ന് കെസിഎ സംസ്ഥാന പ്രസിഡണ്ട് എ. സലിം വാര്‍ത്താലേഖകരോട് പറഞ്ഞു.
ഡിസംബറില്‍ നടത്തുന്ന അനൗദ്യോഗിക അന്താരാഷ്ട്ര മത്സരവും മാര്‍ച്ചിലെ ആസ്ത്രേലിയ-ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍ മത്സരവുമാണ് ഇതില്‍ ശ്രദ്ധേയമായവ. രണ്ടു മത്സരങ്ങള്‍ക്കും വേദിയാവുക കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റേഡിയമാണ്. ബിസിസിഐയുടെ അനുമതി ലഭിച്ചതിനുശേഷം മത്സരതീയതികള്‍ നിശ്ചയിക്കും.
നവംബര്‍ 15-ന് കൊച്ചിയില്‍ തുടങ്ങുന്ന ഗോവ-കേരളം രഞ്ജി ട്രോഫി മത്സരത്തോടെയാണ് സീസണിന് തുടക്കമിടുക. ഈ മത്സരം നവംബര്‍ 26 മുതല്‍ 28 വരെയാണ് നടക്കുക. ഇതേത്തുടര്‍ന്ന് രണ്ട് രഞ്ജി മത്സരങ്ങള്‍ കൂടി കൊച്ചിയില്‍ നടക്കും. 22 മുതല്‍ 25 വരെ കേരളം കര്‍ണാടകത്തെയും 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ തമിഴ്നാടിനെയും നേരിടും. ഡിസംബര്‍ 20 മുതല്‍ 22 വരെ കേരളം-കര്‍ണ്ണാടക അണ്ടര്‍ 22 മത്സരവും അരങ്ങേറും.
അഖിലേന്ത്യാ ജൂനിയര്‍ (അണ്ടര്‍ 17) മത്സരങ്ങളും ഡിസംബറിലാണ് നടത്താനുദ്ദേശിക്കുന്നത്. ദേശീയ ജൂനിയര്‍ ടൂര്‍ണമെന്റിനൊപ്പം മുന്‍ തലമുറകളിലെ കളിക്കാരുടെ സംഗമം സംഘടിപ്പിക്കാനും ക്രിക്കറ്റ് അസോസിയേഷന്‍ ആലോചിക്കുന്നുണ്ട്.
ക്രിക്കറ്റിനു മാത്രമായി സംസ്ഥാനത്ത് ഒരു സ്റേഡിയം നര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകായണെന്ന് സലീം പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിങ്ങളില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയെങ്കിലും അന്തിമതീരുമാനമെടുത്തിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നുണ്ട്. ഒന്നേകാല്‍ കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്.












Click it and Unblock the Notifications