ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിദേശ കോച്ച്
ഷാര്‍ജ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിദേശ കോച്ച് വരുമന്നുെറപ്പായി. ഗ്രെഗ് ചാപ്പല്‍, ജോണ്‍ റൈറ്റ് എന്നിവരിലൊരാള്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചാവുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) സെക്രട്ടറി ജയവന്ത് ലെലെ പറഞ്ഞു.
ബിസിസിഐയുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍ ആസ്ത്രേല്യന്‍ ക്യാപ്റ്റനായ ചാപ്പലും മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റനായ ജോണ്‍ റൈറ്റും ഒക്ടോബര്‍ 22 ഞായറാഴ്ച ചെന്നൈയിലെത്തുമെന്ന് ലെലെ പറഞ്ഞു. ഇരുവരും ഒക്ടോബര്‍ 23 തിങ്കളാഴ്ച ബിസിസിഐ പ്രസിഡന്റ് എ.സി.മുത്തയ്യയെ കാണും.
വിദേശ കോച്ചിനെ നിയമിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ കളിക്കാര്‍ക്ക് അനുകൂല നിലപാടാണെന്ന് ബിസിസിഐ സെക്രട്ടറി പറഞ്ഞു.
ഇന്ത്യന്‍ കോച്ചുകളെ പരീക്ഷിച്ചു കഴിഞ്ഞു. ഇനി പുതിയ പരീക്ഷണമാവാമെന്നു വെച്ചു.- വിദേശ കോച്ചിനെ നിയമിക്കാനുള്ള തീരുമാനം അദ്ദേഹം വിശദീകരിച്ചു.
ടീമിനൊരു അസിസ്റന്റ് കോച്ചിനെ ഇപ്പോള്‍ നിയമിക്കാനുള്ള സാധ്യത ലെലെ തള്ളിക്കളഞ്ഞു.












Click it and Unblock the Notifications