കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 19 മുതല്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ദക്ഷിണ മേഖലാ അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 19ന് വ്യാഴാഴ്ച കാലിക്കറ്റ് സര്‍വകലാശാലാ മൈതാനത്ത് ആരംഭിക്കും. ഓക്ടോബര്‍ 28 വരെ ടൂര്‍ണമെന്റ് നീണ്ടു നില്‍ക്കും. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുക.

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടകം, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 37 സര്‍വകലാശാലാ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. നോക്കൗട്ട്-കം-ലീഗ് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

സെമിഫൈനലില്‍ പ്രവേശിക്കുന്ന ടീമുകള്‍ക്ക് നവംബര്‍ അഞ്ചിന് അഷുതോഷ് മുഖര്‍ ഷീല്‍ഡിനായി ഉത്തര്‍ പ്രദേശിലെ എച്ച്.എന്‍. ബഹുഗുണ സര്‍വകലാശാലയില്‍ തുടങ്ങുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ടൂര്‍ണമെന്റിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

ദക്ഷിണമേഖലാ ടൂര്‍ണമെന്റില്‍ 18 തവണ കാലിക്കറ്റ് സര്‍വകലാശാല ചാമ്പ്യന്മാരായിട്ടുണ്ട്. ഏഴു തവണ അഖിലേന്ത്യാ കിരീടം നേടാനും ഈ സര്‍വകലാശാലക്ക് കഴിഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X