Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്ലേശ്വരിക്ക് കൊച്ചിയില്‍ ഉജ്വല വരവേല്പ്

കൊച്ചി: സിഡ്നി ഒളിമ്പിക്സില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ കര്‍ണം മല്ലേശ്വരിക്ക് കൊച്ചി നഗരത്തില്‍ ഉജ്വല വരവേല്പ്. ഭാരദ്വോഹനത്തില്‍ വെങ്കലം നേടിയ മല്ലേശ്വരിക്കൊപ്പം അത്ലറ്റിക്സില്‍ കേരളത്തിന്റെ അഭിമാനമായ കെ.എം.ബീനമോള്‍ക്കും നഗരം സ്വാഗതമോതി.

മലയാള മനോരമയുടെയും നാഷണല്‍ പാനാസോണിക്കിന്റെയും ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തിലായിരുന്നു സ്വീകരണച്ചടങ്ങ്.

പനമ്പിള്ളി നഗറിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നിന്നും ഇരുവരെയും തുറന്ന ജീപ്പില്‍ സ്റേഡിയത്തിലേക്ക് ആനയിച്ചു. വഴിയരികില്‍ തിങ്ങിക്കൂടിയ നൂറുകണക്കിന് കായികപ്രേമികളെ താരങ്ങള്‍ കൈവീശി അഭിവാദ്യം ചെയ്തു. കടവന്ത്രയിലെ ജിസിഡിഎ ജംഗ്ഷനില്‍ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെയാണ് സ്റേഡിയത്തിലേക്ക് ഉജ്വലവരവേല്പ് നല്‍കിയത്.

വേദിയിലെത്തിയ കര്‍ണം മല്ലേശ്വരിക്ക് നഗരത്തിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ റോസാപുഷ്പങ്ങള്‍ നല്‍കി. ജില്ലാ കളക്ടര്‍ കെ.ആര്‍.വിശ്വംഭരന്‍ സ്വീകരണസമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ് മാത്യു മല്ലേശ്വരിക്കും ബീനമോള്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജ്, മഞ്ജിത് ദത്ത് എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+