കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപില്‍ കുറ്റവിമുക്തന്‍..? സിബിഐ റിപ്പോര്‍ട്ട് അടുത്തയാഴ്ച

  • By Staff
Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റിലെ വാതുവെപ്പിനെ കുറിച്ച് അന്വേഷിച്ച സിബിഐ അടുത്തയാഴ്ച റിപ്പോര്‍ട്ടു സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്‍ മേലുള്ള എല്ലാ ജോലികളും അവസാനിച്ചുവെന്നും റിപ്പോര്‍ട്ട് അടുത്തയാഴ്ച കേന്ദ്ര സ്പോര്‍ട്സ് മന്ത്രി സുഖ്ദേവ് സിംഹ് ധിന്‍സയ്ക്ക് സമര്‍പ്പിക്കുമെന്നും ഒരു സിബിഐ വക്താവ് പറഞ്ഞു.

അന്വേഷണത്തില്‍ മനോജ് പ്രഭാകര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, അജയ് ശര്‍മ്മ എന്നിവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. കപില്‍ദേവ്, നിഖില്‍ ചോപ്ര, നയന്‍ മോംഗിയ എന്നിവര്‍ക്കെതിരെ ഒരു തെളിവുകളും കണ്ടെത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സിബിഐ വക്താവ് മടിച്ചു.

വാതുവെപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് മനോജ് പ്രഭാകറാണെങ്കിലും പ്രഭാകറും അജയ് ശര്‍മ്മയുമാണ് പ്രധാന വാതുവെപ്പുകാരെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇന്ത്യന്‍ വാതുവെപ്പുകാരും കളിക്കാരുമായാണ് അജയ് ശര്‍മ്മ ബന്ധപ്പെട്ടിരുന്നത്. മനോജ് പ്രഭാകറിന്റെ പ്രവര്‍ത്തന മേഖല വിദേശങ്ങളിലായിരുന്നുവത്രെ. മൊബൈല്‍ ഫോണില്‍ കൂടിയുള്ള സംഭാഷണങ്ങളാണ് വാതുവെപ്പുകാര്‍ക്ക് എതിരെയുള്ള പ്രധാന തെളിവെന്ന് കരുതുന്നു.

കൂടാതെ അസ്ഹറുദ്ദീന്‍ ആദായ നികുതി വകുപ്പിന് വെളിപ്പെടുത്താത്ത ദുബായ് അക്കൗണ്ടും സിബിഐ കണ്ടെത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X