ഫുട്ബോള്‍: കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടറില്‍
കോഴിക്കോട്: ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സര്‍വകലാശാല തകര്‍പ്പന്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍. തിരുപതി എസ്വി സര്‍വകലാശാലയെ 12-0 എന്ന സ്കോറിനാണ് അവര്‍ പരാജയപ്പെടുത്തിയത്.
വിജയികള്‍ക്കു വേണ്ടി ഹാന്‍സണ്‍ അഞ്ചു ഗോളുകള്‍ നേടി. ആര്‍. വിനോയ്, സതീഷ്, ജ്യോബിഷ് എന്നിവര്‍ രണ്ടു ഗോളുകള്‍ വീതം നേടിയപ്പോള്‍ ശേഷിച്ച ഒരു ഗോള്‍ ഗെഷിം കരസ്ഥമാക്കി.
ഒന്നാം പകുതിയില്‍ കാലിക്കറ്റ് സര്‍വകലാശാലാ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുന്നിലായിരുന്നു.












Click it and Unblock the Notifications