Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് കോച്ച് ഇന്റര്‍വ്യൂ ഇന്ന്

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇറക്കുമതി കോച്ച് സ്ഥാനത്തേയ്ക്കുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 23 തിങ്കളാഴ്ച ചെന്നൈയില്‍ നടക്കുന്നു.

ആസ്ത്രേലിയയുടെ മുന്‍നായകന്‍ ഗ്രെഗ് ചാപ്പല്‍, ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ ജോണ്‍ റൈറ്റ് എന്നിവരായിരുന്നു ആദ്യം ഇന്റര്‍വ്യൂ ബോര്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ മുന്‍ ആസ്ത്രേലിയന്‍ ഓപ്പണര്‍ ജെഫ് മാര്‍ഷ് വീണ്ടും തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ മൂന്നു പേരായി.

ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് എ സി മുത്തയ്യയാണ് ജെഫ് മാര്‍ഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇതോടെ മൂന്നു പേരില്‍ കൂടുതല്‍ മിടുക്കനെ കണ്ടെത്തുകയെന്ന ഉത്തരവാദിത്വം ഇന്റര്‍വ്യൂ ബോര്‍ഡിന്റെ തലയിലായി. ചാപ്പലിനാണ് കൂടുതല്‍ സാധ്യതയെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

ബോര്‍ഡ് പ്രസിഡന്റ് മുത്തയ്യ, ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ രാജ്സിംഗ് ദുംഗാര്‍പൂര്‍, ഡയറക്ടര്‍ ഹനുമന്ത് സിംഹ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും അന്താരാഷ്ട്ര അമ്പയറുമായ വെങ്കിട്ടരാഘവന്‍ എന്നിവരടങ്ങിയ പാനലാണ് കോച്ച് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+