ഷാര്‍ജ ക്രിക്കറ്റ്: ഇന്ത്യയ്ക്കു വിജയം
ഷാര്‍ജ: ത്രിരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ സിംബാബ്വെയെ 13 റണ്ണിന് തോല്‍പിച്ചു. പുതുമുഖതാരം സഹീര്‍ ഖാന്റെ മികച്ച ബൗളിംഗും വാലറ്റ ബാറ്റ്മാസ്മാന്‍മാരുടെ അവിസ്മരണീയ പ്രകടനവുമാണ് ഇന്ത്യയുടെ വിജയത്തിന് സഹായകമായത്. ഈ വിജയത്തോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍ എടുത്തു. മറുപടിയായി സിംബാബ്വെയ്ക്ക് 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍ എടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യയ്ക്കു വേണ്ടി ഓപ്പണര്‍ സ്ഥാനത്തിറങ്ങിയ രാഹുല്‍ ദ്രാവിഡ് 85 റണ്‍ നേടി. വാലറ്റക്കാരായ സുനില്‍ ജോഷി(13 പന്തില്‍ നിന്നം 19 റണ്‍), വിജയ് ദാഹിയ (23 പന്തില്‍ 32 റണ്‍), അജിത് അഗാര്‍കര്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറില്‍ എത്തിച്ചത്.
ഒരു ഘട്ടത്തില്‍ ലക്ഷ്യം തേടുമെന്ന് തോന്നിച്ചിരുന്ന സിംബാബ്വേയെ തകര്‍ത്തത് ഇന്ത്യയുടെ പുതുമുഖതാരം സഹീര്‍ ഖാന്റെ മികച്ച ബൗളിംഗായിരുന്നു. 10 ഓവറില്‍ 37 റണ്‍ വിട്ടു കൊടുത്ത സഹീര്‍ സിംബാബ്വെയുടെ മൂന്ന് പ്രധാനപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തി. അവസാന ഓവറില്‍ 20 റണ്‍ വേണ്ടിയിരുന്ന സിംബാബ്വെ ഏഴു റണ്ണില്‍ ഒതുങ്ങി.












Click it and Unblock the Notifications