ശ്രീലങ്കയ്ക്ക് മൂന്നാം വിജയം
ഷാര്‍ജ: ത്രിരാഷ്ട്ര ക്രിക്കറ്റ് കപ്പില്‍ ശ്രീലങ്കയ്ക്ക് മൂന്നാം വിജയം. ഒക്ടോബര്‍ 25 ബുധനാഴ്ച ശ്രീലങ്ക സിംബാബ്വെയെ 123 റണ്ണിന് തോല്‍പിച്ചു.
ടോസ് നേടിയ സിംബാബ്വെ ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ സനത് ജയസൂര്യയുടെയും (66 പന്തില്‍ 87 റണ്‍), മര്‍വന്‍ അട്ടപ്പട്ടു (58 റണ്‍) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ ശ്രീലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍ എടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ പൊരുതിനോക്കാന്‍ പോലുമാവാതെ തകര്‍ന്നു. 48.3 ഓവറില്‍ 153 റണ്ണിന് സിംബാബ്വെയും ബാറ്റിംഗ് അവസാനിച്ചു.












Click it and Unblock the Notifications