Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് കോഴ: സി ബിഐ റിപ്പോര്‍ട്ട് ഒക്ടോബര്‍ 30 ന്

ല്ലി: ക്രിക്കറ്റ് കോഴ വിവാദത്തെക്കുറിച്ചുള്ള സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ 30 തിങ്കളാഴ്ച കേന്ദ്ര സ്പോര്‍ട്സ് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും. ഒക്ടോബര്‍ 29 ഞായറാഴ്ച സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചതാണിത്.

സി ബി ഐ ഡയറക്ടര്‍ ആര്‍.കെ.രാഘവന്റെ അസാന്നിധ്യത്തില്‍ സ്പെഷ്യല്‍ ഡയറക്ടര്‍ ആര്‍.എന്‍.സവാനിയായിരിക്കും മന്ത്രി സുഖ്ദേവ് സിംഹ് ധിന്‍സയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

150 പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ട് സി ബി ഐ ഡയറക്ടര്‍ പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ കോഴ വിവാദത്തെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് വന്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു.

ക്രിക്കറ്റിന്റെ സല്‍പേരിനു കളങ്കം ചാര്‍ത്തിയ കോഴവിവാദത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ സി ബി ഐ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരുമെന്നും കരുതപ്പെടുന്നു.

പ്രമുഖരായ ഏതാനും ക്രിക്കറ്റ് താരങ്ങളുടെയും , ഉദ്യോഗസ്ഥരുടെയും , പന്തയക്കാരുടെയും പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. രണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാരും ഒരു മുന്‍ ടീം ഫിസിയോതെറാപിസ്റ്റും ഉള്‍പ്പെടെ പല പ്രമുഖരും കോഴ ക്കൈമാറ്റത്തില്‍ ഉള്‍പ്പെട്ടതായി സി ബി ഐ കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+