Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ കപ്പ്: ഇന്ത്യയ്ക്കു ദയനീയ പരാജയം

ഷാര്‍ജ: ഷാര്‍ജ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്കു ദയനീയ പരാജയം. ഒക്ടോബര്‍ 29 ഞായറാഴ്ച ഇന്ത്യയെ 245 റണ്‍സിനു പരാജയപ്പെടുത്തിയ ശ്രീലങ്ക ചാമ്പ്യന്‍സ് ട്രോഫി നേടി. സമീപകാലത്തെങ്ങും ഇന്ത്യ ഇത്ര ദയനീയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല.

ക്രിക്കറ്റ് കളിയുടെ സമസ്ത മേഖലകളിലും ശ്രീലങ്ക ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ക്യാപ്ടന്‍ സനത് ജയസൂര്യയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 299 റണ്‍സ് നേടി. ഇന്ത്യയുടെ എല്ലാ ബൗളര്‍മാരെയും നിര്‍ദ്ദാഷിണ്യം പ്രഹരിച്ച ജയസൂര്യ 161 പന്തുകളില്‍ നിന്ന് 189 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ ഒറ്റവാക്കേയുള്ളൂ- ദയനീയം! വെറും 27 ഓവറില്‍ 54 റണ്‍സിന് ഇന്ത്യയുടെ പ്രകടനം അവസാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+