ശ്രീനാഥ്, ലക്ഷ്മണ്‍, രമേഷ്, കാര്‍ത്തിക് ടീമില്‍
മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഫാസ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥ്, ബാറ്റ്സ്മാന്‍മാരായ വി.വി.എസ്.ലക്ഷ്മണ്‍, എസ്. രമേഷ്, സ്പിന്നര്‍ മുരളി കാര്‍ത്തിക് എന്നിവരെ ഉള്‍പ്പെടുത്തി. ആറ് കളിക്കാരെ ടീമില്‍ നിന്ന് ഒഴിവാക്കി.
വിജയ്ദാഹിയ, വിനോദ് കാംബ്ലി, എസ്.ശ്രീറാം, റോബിന്‍സിംഹ്, ഹെമംഗ് ബദാനി, മുഹമ്മദ് കെയ്ഫ് എന്നിവരെയാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. പുതിയ കളിക്കാരായ എസ്.എസ്.ദാസിനെയും യുവരാജ്സിംഹിനെയും സഹീര്‍ഖാനെയും ടീമില്‍ നിലനിര്‍ത്തി. നേരത്തെ പരിക്കേറ്റ് പിന്‍വാങ്ങിയ രാഹുല്‍ ദ്രാവിഡ് വീണ്ടും ടീമില്‍ ഇടം കണ്ടപ്പോള്‍ പരിക്ക് കാരണം അനില്‍ കുംബ്ലെയെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഒക്ടോബര്‍ 31 ചൊവാഴ്ച മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് ടീമംഗങ്ങളെ തീരുമാനിച്ചത്.
ദ്രാവിഡും ശ്രീനാഥും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ ് ഹാജരാക്കിയിട്ടുണ്ടെന്ന് ബിസിസിഐ ജനറല്‍ സെക്രട്ടറി ജയ്വന്ത് ലെലെ പറഞ്ഞു. കുംബ്ലെക്ക് ആറ് ആഴ്ചത്തെ ചികിത്സ വേണ്ടതുകൊണ്ടാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താഞ്ഞത്.
ടീമംഗങ്ങള്‍: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), എസ്.എസ്.ദാസ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്.ലക്ഷ്മണ്‍, യുവരാജ്സിംഹ്, എസ്.രമേഷ്, എസ്.കരിം, അജിത് അഗാര്‍ക്കര്‍, ജവഗല്‍ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, മുരളി കാര്‍ത്തിക്, സുനില്‍ ജോഷി. കോച്ച്: അന്‍ഷുമന്‍ ഗെയ്ക്വാദ്.












Click it and Unblock the Notifications