ജോണ്‍ റൈറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ജോണ്‍ റൈറ്റ് ചുമതലയേല്‍ക്കും. കോച്ച് സ്ഥാനത്തേയ്ക്ക് ബി സി സി ഐ യുടെ വിദഗ്ധ സമിതി റൈറ്റിനെ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണിത്. വിദഗ്ധസമിതിയംഗം രാജ് സിംഹ് ദുംഗാര്‍പൂര്‍ വെളിപ്പെടുത്തിയതാണിക്കാര്യം.
മുന്‍ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍, മുന്‍ ആസ്ത്രേലിയന്‍ ഓപ്പണര്‍ ജെഫ് മാര്‍ഷ് എന്നിവരെ തഴഞ്ഞാണ് ബിസിസിഐ വിദഗ്ധ സമിതി ജോണ്‍ റൈറ്റിനെ തിരഞ്ഞെടുത്തത്.
ഇയാന്‍ ചാപ്പല്‍ വന്‍ തുക പ്രതിഫലമായി ആവശ്യപ്പെട്ടതു കൊണ്ടും ജെഫ് മാര്‍ഷിന് ബിസിസിഐ യുടെ ചി ല വ്യവസ്ഥകള്‍ അംഗീകരിക്കാനാവത്തതുമാണ് ഇരുവരെയും തഴയാന്‍ കാരണം.
എന്നാല്‍ മാര്‍ഷ് ഇന്ത്യന്‍ ടീമിന്റെ വിദഗ്ധോപദേശകന്റെ സ്ഥാനം ഏറ്റെടുത്തേക്കുമെന്നും ദുംഗാര്‍പൂര്‍ അറിയിച്ചു.












Click it and Unblock the Notifications