കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് കോഴ : ഐസിസി അന്വേഷണമുണ്ടാകും

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ക്രിക്കറ്റ് കോഴയിടപാടുകളെക്കുറിച്ച് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അന്വേഷണം നടത്താന്‍ സാധ്യത. കോഴയിടപാടുകളെക്കുറിച്ചുള്ള സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്നാണിത്.

അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കും ഒമ്പത് വിദേശ താരങ്ങള്‍ക്കും കോഴയിടപാടുകളില്‍ പങ്കുണ്ടെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. സി ബി ഐയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഐസിസി യുടെ നീക്കം.

സി ബി ഐ റിപ്പോര്‍ട്ടില്‍ ലോകത്തിലെ 14 പ്രമുഖ കളിക്കാരുടെ പേരില്‍ കോഴയിടപാടുകള്‍ കണ്ടെത്തിയത് ഐസിസി ഗൗരവമായെടുത്തിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ കോഴയിടപാടുകളുമായി ബന്ധമുള്ളവരാണ് ഇവരെല്ലാമെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. പന്തയക്കാരില്‍ നിന്നും പണം വാങ്ങി താന്‍ കളി തോറ്റു കൊടുത്തിട്ടുണ്ടെന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കുമ്പസാരവും ഐ സി സി ഗൗരവമായെടുക്കും.

ഇതിനായി ഐ സി സി യുടെ ആന്റി കറപ്ഷന്‍ സെല്‍ അംഗങ്ങള്‍ അടുത്തു തന്നെ ഇന്ത്യയിലേയ്ക്കു തിരിക്കുമെന്ന് ഐസിസി ഭാരവാഹികള്‍ അറിയിച്ചു. മുന്‍ ലണ്ടന്‍ പൊലീസ് തലവന്‍ പോള്‍ കോണ്‍ഡന്റെ നേതൃത്വത്തിലുള്ള ഉന്നത തല അന്വേഷണ സംഘമാണ് ഇന്ത്യയിലെത്തുക. ഈ സംഘം സി ബി ഐ ഉദ്യോഗസ്ഥരുമായും ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതരുമായും ചര്‍ച്ചകള്‍ നടത്തും. സി ബി ഐ റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിനു ശേഷം ഐ സി സി ആന്റി കറപ്ഷന്‍ സെല്‍ അടുത്ത നടപടികളിലേയ്ക്കു കടക്കുമെന്ന് പോള്‍ കോണ്‍ഡന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X