Get Updates
Get notified of breaking news, exclusive insights, and must-see stories!

രഞ്ജി ട്രോഫി: കേരളം തകരുന്നു

ഹൈദരാബാദ്: ദക്ഷിണമേഖലാ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഹൈദരാബാദിനെതിരെ കേരളം തകരുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഒന്നാം ഇന്നിംഗ്സില്‍ നാലു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലാണ്.

ഹൈദരാബാദ് ഒന്നാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റിന് 489 റണ്‍സ് എടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പരിചയ സമ്പന്നനായ വെങ്കട പ്രതാപിന്റെ സെഞ്ച്വറി (128) ആയിരുന്നു ഹൈദരാബാദ് ഇന്നിംഗ്സിന്റെ സവിശേഷത. കേരളത്തിനു വേണ്ടി ടിനു യോഹന്നാന്‍ 117 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗാരംഭിച്ച കേരളത്തിനു വേണ്ടി ഓപ്പണര്‍മാരായ വരുണ്‍ ഗിരിലാലും (22) എം.പി. സൊറാബും (24) മികച്ച രീതിയില്‍ തന്നെയാണ് തുടങ്ങിയത്. എന്നാല്‍ വരുണ്‍ സ്കോര്‍ 48ല്‍ വെച്ച് മുന്‍ ടെസ്റ് താരം വെങ്കടപതി രാജുവിന് കീഴടങ്ങിയതോടെ കേരളത്തിന്റെ ഇന്നിംഗ്സ് തകര്‍ച്ച തുടങ്ങി.

കേരളത്തിന്റെ വീണ നാലു വിക്കറ്റുകളില്‍ മൂന്നും രാജുവിനാണ്. കളി അവസാനിക്കുമ്പോള്‍ 12 റണ്‍സോടെ അജയ് കുഡുവയും ആറ് റണ്‍സോടെ രഞ്ജിത് മേനോനുമാണ് ക്രീസില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+