Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെസ്റ് ക്രിക്കറ്റ്: ബംഗ്ലാദേശ് ആറിന് 239

ധാക്ക: ബംഗ്ലാദേശിന് ടെസ്റ് ക്രിക്കറ്റില്‍ മോശമല്ലാത്ത അരങ്ങേറ്റം. ഇന്ത്യക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റില്‍ നവംബര്‍ 10വെള്ളിയാഴ്ച ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ അവര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ആദ്യടെസ്റിന്റെ പരുങ്ങലൊന്നുമില്ലാതെയാണ് തുടങ്ങിയത്. സ്കോര്‍ 44 എത്തുമ്പോഴേക്കും രണ്ട് ഓപ്പണര്‍മാരും പുറത്തായെങ്കിലും ആമിനുള്‍ ഇസ്ലാമും ബഷീറും ബംഗ്ലാദേശിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. 71 റണ്‍സെടുത്ത ബഷീര്‍ അവസാനം സഹീര്‍ഖാന്റെ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് പിടികൊടുക്കുകയായിരുന്നു.

പിന്നീടെത്തിയ അക്രം ഖാനും മികച്ച പ്രകടനം പുറത്തെടുത്തു. ആമിനുള്‍ ഇസ്ലാമും അക്രം ഖാനും ചേര്‍ന്ന് നാലാം വിക്കറ്റിന് 65 റണ്‍സ് അടിച്ചു കൂട്ടി. സ്കോര്‍ 175-ല്‍ വെച്ച് സുനില്‍ ജോഷി 35 റണ്‍സെടുത്ത ഖാനെ രാഹുല്‍ ദ്രാവിഡിന്റെ കൈകളിലെത്തിച്ചു. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇസ്ലാം 70 റണ്‍സോടെയും മസൂദ് മൂന്ന് റണ്‍സോടെയും ബാറ്റ് ചെയ്യുന്നു.

ടെസ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ സഹീര്‍ ഖാന്‍ ഇന്ത്യക്കു വേണ്ടി മികച്ച ബൗളിംഗ് പുറത്തെടുത്തു. സഹീര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍ സുനില്‍ ജോഷി മൂന്നു വിക്കറ്റും അജിത് അഗാര്‍ക്കര്‍ ഒരു വിക്കറ്റും വീഴ്ത്തി. അനില്‍ കുംബ്ലെയുടെ അസാന്നിദ്ധ്യം ഇന്ത്യന്‍ ബൗളിംഗില്‍ ദൃശ്യമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+