Get Updates
Get notified of breaking news, exclusive insights, and must-see stories!

രഞ്ജി ട്രോഫി: കേരളം തോല്‍വിയിലേക്ക്

ഹൈദരാബാദ്: നിലവിലുള്ള റണ്ണറപ്പായ ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം തോല്‍വിയിലേക്ക്.

ഒന്നാം ഇന്നിംഗ്സില്‍ ഫോളോ ഓണിന് നിര്‍ബന്ധിതരായ കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 210 റണ്‍സ് എന്ന നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കണമെങ്കില്‍ കേരളം ഇനിയും 114 റണ്‍സ് കൂടി നേടേണ്ടതുണ്ട്.നാലു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം വെറും 165 റണ്‍സിന് എല്ലാവരും പുറത്തായി. അപ്പോള്‍ ഹൈദരാബാദിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 489 റണ്ണിനേക്കാള്‍ 324 റണ്‍സ് പിന്നിലായിരുന്നു കേരളം.

നാലു വിക്കറ്റെടുത്ത മീഡിയം പേസ് ബൗളര്‍ നരേന്ദ്രപാല്‍ സിംഹാണ് കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. കന്‍വാല്‍ജിത് സിംഹ് ശേഷിച്ച രണ്ടു വിക്കറ്റുകളും കരസ്ഥമാക്കി.

രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളം താരതമ്യേന മികച്ച രീതിയിലാണ് തുടങ്ങിയത്. അജയ് കുദുവ (61), വരുണ്‍ ഗിരിലാല്‍ (31), രഞ്ജിത് മേനോന്‍ (49), സുനില്‍ ഒയാസിസ് (39) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് കേരളത്തിന്റെ മാനം കാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+