ബംഗ്ലാദേശിനെതിരെ ഇന്ത്യ ഒന്നിന് 81
ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റിന്റെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു.
29 റണ്‍സെടുത്ത എസ്. ദാസാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നെയ്മുള്‍ റഹ്മാന്റെ പന്തില്‍ ദാസ് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ ഓപ്പണര്‍ സദഗോപന്‍ രമേഷും (40) നൈറ്റ് വാച്ച്മാന്‍ മുരളി കാര്‍ത്തികു(7)മാണ് ക്രീസില്‍.
നേരത്തെ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 400 റണ്‍സെടുത്തിരുന്നു. 145 റണ്‍സെടുത്ത ആമിനുള്‍ ഇസ്ലാമിന്റെ സെഞ്ച്വറിയാണ് ബംഗ്ലാദേശ് ഇന്നിംഗ്സിന് കരുത്തു പകര്‍ന്നത്.












Click it and Unblock the Notifications