പ്രഭാകര്‍ കമ്മീഷനു മുമ്പാകെ ഹാജരായി
ചെന്നൈ: ക്രിക്കറ്റ് കോഴ വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ബിസിസിഐ പ്രത്യേക കമ്മീഷണറും മുന്‍ സി.ബി.ഐ ജോയിന്റ ഡയറക്ടറുമായ കെ. മാധവനു മുമ്പാകെ മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മനോജ് പ്രഭാകര്‍ ഹാജരായി.
കമ്മീഷണര്‍ക്കു മുന്നില്‍ ഹാജരാകുന്നതിനുമുമ്പ് കോഴവിവാദത്തെക്കുറിച്ച് സിബിഐയുടെ റിപ്പോര്‍ട്ടിനെ പ്രഭാകര്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ക്രിക്കറ്റില്‍ വാതുവെപ്പും കോഴയും കൊടികുത്തിവാഴുകയാണെന്ന തന്റെ വാദം അദ്ദേഹം വീണ്ടും മുന്നോട്ടു വെച്ചു. എന്നാല്‍ ഇതില്‍ തനിക്കു പങ്കുണ്ടെന്ന സിബിഐയുടെ കണ്ടെത്തല്‍ തീര്‍ത്തും തെറ്റാണെന്ന് പ്രഭാകര്‍ പറഞ്ഞു.
തന്നെ ചോദ്യം ചെയ്ത വേളയില്‍ താന്‍ നല്‍കിയ വീഡിയോ കാസറ്റുകളും മറ്റു തെളിവുകളും സിബിഐ വേണ്ട വിധത്തില്‍ പരിശോധിച്ചിട്ടില്ലെന്ന് പ്രഭാകര്‍ ആരോപിച്ചു. മാധവന്‍ കമ്മീഷനു മുമ്പില്‍ പുതിയ തെളിവുകളെന്തെങ്കിലും വെക്കുമോ എന്ന ചോദ്യത്തിന് പ്രഭാകര്‍ വ്യക്തമായ ഉത്തരമൊന്നും പറഞ്ഞില്ല.
അതേസമയം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കമ്മീഷനു മുന്നില്‍ എപ്പോള്‍ ഹാജരാകുമെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കമ്മീഷണര്‍ മാധവന്‍ പറഞ്ഞു. സിബിഐ കുറ്റക്കാരെന്നു കണ്ടെത്തിയ അലി ഇറാനിയെ നവംബര്‍ 12 ഞായറാഴ്ചയും അജയ് ശര്‍മ്മയെ നവംബര്‍ 14 ചൊവാഴ്ചയും ചോദ്യം ചെയ്യുമെന്ന് മാധവന്‍ വ്യക്തമാക്കി.












Click it and Unblock the Notifications