രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിംഗ്സ് തോല്‍വി
ഹൈദരാബാദ്: ഹൈദരാബാദിനെതിരായ ദക്ഷിണ മേഖലാ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി.
നാലു വിക്കറ്റിന് 210 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം 68 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. കേരളത്തെ 278 റണ്‍സിന് പുറത്താക്കിയ ഹൈദരാബാദ് ഒരിന്നിംഗ്സിന്റെയും 46 റണ്‍സിന്റെയും ഉജ്വല വിജയവും കരസ്ഥമാക്കി.
ഹൈദരാബാദിനു വേണ്ടി നരേന്ദ്രപാല്‍ സിംഹ് 39 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി. ഒന്നാം ഇന്നിംഗ്സില്‍ സിംഹ് നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഈ മത്സരത്തോടെ ഹൈദരാബാദിന് രഞ്ജി ലീഗില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റായി. ഇത്രയും മത്സരങ്ങളല്‍ നിന്ന് കേരളത്തിന് അഞ്ചു പോയിന്റ് മാത്രമാണുള്ളത്.
സ്കോര്‍: ഹൈദരാബാദ് 9-ന് 489 ഡിക്ലയേര്‍ഡ്. കേരളം 165, 278.












Click it and Unblock the Notifications