Get Updates
Get notified of breaking news, exclusive insights, and must-see stories!

അസ്ഹറുദ്ദീന്‍ ഒളിവില്‍?

ഹൈദരാബാദ്: ക്രിക്കറ്റ് കോഴക്കേസിലെ പ്രധാനപ്രതികളിലൊരാളായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒളിവില്‍ പോയതായി സംശയമുയരുന്നു.

ബിസിസിഐ നിയോഗിച്ച അന്വേഷണ കമ്മീഷണറായ സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ കെ.മാധവനു മുന്നില്‍ നവംബര്‍ 11 ശനിയാഴ്ച അസ്ഹര്‍ ഹാജരാവാതിരുക്കുകയായിരുന്നു. എന്നാല്‍ അസ്ഹര്‍ ചെന്നൈയിലെത്തിയില്ല. ഇതാണ് ഇത്തരം ഒരു സംശയത്തിനു കാരണം. മുംബൈ സ്ഫോടനങ്ങള്‍ക്ക് കാരണക്കാരനായ ടൈഗര്‍ മേമനുമായി അസ്ഹറിനുള്ള അടുത്ത ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും സംശയം ബലപ്പെടുത്തുന്നു.

അസ്ഹറുദ്ദീനെ ബന്ധപ്പെടാനുള്ള ശ്രമങ്ങളെല്ലാം വിഫലമായിരിക്കുകയാണ്. അസ്ഹര്‍ എവിടെയാണെന്നുള്ള ചോദ്യത്തിന് മറുപടി നല്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ കുടുംബാഗങ്ങള്‍ തയ്യാറായിട്ടില്ല. ചോദ്യം ചെയ്യലിന് ചെന്നൈയില്‍ എത്താത്തതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ ബന്‍ജാര ഹില്‍സിലുളള അസ്ഹറിന്റെ വസതിക്കു സമീപം തമ്പടിച്ചിരിക്കുകയാണ്. അസ്ഹറിന്റെ വീട്ടിന്റെ ജനലുകളും വാതിലുകളും പ്രധാന ഗേറ്റും അടച്ചിട്ടിരിന്നു. വീട്ടിനുള്ളിലേക്ക് ആര്‍ക്കും പ്രവേശനം അനുവദിക്കുന്നുമില്ല.

സിബിഐ റിപ്പോര്‍ട്ടിനോട് അസ്ഹര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. സമയമാവുമ്പോള്‍ അസ്ഹര്‍ തന്റെ പ്രതികരണം പുറത്തുവിടുമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+