ജഡേജ, മോംഗിയ, ഇറാനി എന്നിവര്‍ ഹാജരായി
ചെന്നൈ: ക്രിക്കറ്റ് കോഴക്കേസില്‍ പ്രതിസ്ഥാനത്തുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളായ അജയ് ജഡേജ, നയന്‍ മോംഗിയ എന്നിവരും ഇന്ത്യന്‍ ടീമിന്റെ മുന്‍ ഫിസിയോ തെറാപിസ്റ് ഡോ.അലി ഇറാനിയും ഇതിനെക്കുറിച്ചന്വേഷിക്കുന്ന ബിസിസിഐ സ്പെഷ്യല്‍ കമ്മീഷണര്‍ കെ.മാധവനു മുന്നില്‍ ഹാജരായി.
നവംബര്‍ 12 ഞായറാഴ്ചയാണ് ഇവര്‍ സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ കൂടിയായ മാധവനു മുന്നില്‍ ഹാജരായത്. ഇതോടെ മാധവന്റെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായില്ല.
വാര്‍ത്താലേഖകരെ ഒഴിവാക്കാന്‍ പിന്‍വാതിലിലൂടെയാണ് മൂന്നു പേരെയും ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നത്. വാര്‍ത്താലേഖകരെ അഭിമുഖീകരിക്കാന്‍ താല്പര്യമില്ലെന്ന് ജഡേജയും മോംഗിയയും ഇറാനിയും നേരത്തേ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
നവംബര്‍ 29 ബുധനാഴ്ച ചേരുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിനു മുമ്പ് മാധവന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications